1979 മുതല്‍ 2005 വരെ 26 വര്‍ഷം നീണ്ടു നിന്ന അനിമേഷന്‍ പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രമാണ് നീല പൂച്ച റോബോട്ടായ ഡോറെമോന്. ഏറ്റവും ദൈര്‍ഘ്യമുള്ള ജാപ്പനീസ് അനിമേഷന്‍ സീരീസുകളിലൊന്ന് കൂടിയാണ് ഡോറെമോന്. അലസനായ നോബിത എന്ന സ്കൂള്‍ വിദ്യാര്‍ഥിയുടെ ജീവിതത്തിലെ ഓരോ സാഹസികതയും അത് മറികടക്കുന്നതിനായി 22~ാം നൂറ്റാണ്ടില്‍ നിന്നുള്ള ഡോറെമോന് എന്ന ഫ്യൂച്ചറിസ്ററിക് റോബോട്ടിക് പൂച്ച തന്റെ പോക്കറ്റില്‍ നിന്നും രഹസ്യ ഗാഡ്ജെറ്റുകള്‍ പുറത്തെടുക്കുന്നതും അതിലൂടെയുള്ള ഓരോ പാഠങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ഫ്യൂജിക്കോ എഫ് ഫ്യൂജിയോ എന്ന കലാകാരനാണ് ഈ കഥാപാത്രത്തിന്റെ ശില്‍പ്പി. വിവിധ ഭാഷകളിലായി തര്‍ജമ ചെയ്ത ഈ ആനിമേഷന്‍ വളരെ അധികം പ്രശ്സ്തി നേടിയിരുന്നു.
1933 ല്‍ ജനിച്ച നൊബുയോ ഒയാമ 1957~ലാണ് വോയ്സ് ആര്ട്ടിസ്ററായി തന്റെ കരിയര്‍ ആരംഭിച്ചത്. 2010 മുതല്‍ 2016 വരെയുള്ള ""ഡംഗന്റോണ്‍പ'' എന്ന വീഡിയോ ഗെയിം സീരീസിലെ പ്രധാന വില്ലനായും മോണോകുമ എന്ന കഥാപാത്രത്തിനും ""ഡംഗന്റോന്പ: ദി ആനിമേഷനും'' ഇവര്‍ ശബ്ദം നല്കി. എന്നാല്‍ ഡോറെമോന് ശബ്ദമായിരുന്നു ഇവരെ കൂടുതല്‍ പ്രശസ്തയാക്കിയത്. വോയ്സ് ആര്ട്ടിസ്ററിനു പുറമെ നടിയും തിരക്കഥാകൃത്തും ഗായികയും കൂടിയായിരുന്നു നൊബുമയോ ഒയാമ.

Comments: